കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ക്യാൻസർ രോഗിയായ പെൺകുട്ടിക്ക് റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി ചികിത്സ ധനസഹായം കൈമാറി. എറിയാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സോമൻമാസ്റ്റർ, എറിയാട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഗീർ, ഒഐസിസി റിയാദ് ഗ്ലോബൽ മെമ്പറും , എൻ.ആർ.കെ ജോ: ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് നസീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.