റിയാദ്: ഇന്ത്യൻ പാർലമെന്റിലെ സാമാജികനും പ്രവാസികളുടെ ശബ്ദവും, രാഷ്ട്രീയ പ്രവർത്തനത്തിലെ സർഗാത്മക യുവത്വത്തിനുടമയുമായ, ഷാഫി പറമ്പിൽ എം.പി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച കാലത്ത് 8.30 ന് ബത്ഹ ഡി-പാലസിലെ ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന “പ്രവാസി പാർലമെന്റ്” പരിപാടിയിൽ റിയാദിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി അഭിസംബോധന ചെയ്തു സംസാരിക്കും.
ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ഭാരവാഹികളടക്കം രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമാകുന്നതിനായി മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി റിയാദ് ഒഐസിസി വാർത്താ കുറിപ്പിൽ അറീയിച്ചു.