റിയാദ് : റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് സൗദി അറബിയയുടെ സ്ഥാപകദിനം ആഘോഷിച്ചു. ബത്ഹ നാഷണൽ മ്യൂസിയം പാർക്കിൽ നടത്തിയ ആഘോഷപരിപാടികൾക്ക് കോഴിക്കോടെൻസ് വനിതാ വിങ് നേതൃത്വം നൽകി. സ്ഥാപകദിനത്തോടനുമ്പന്ധിച്ഛ് കൂട്ടായ്മയിലെ മുതിർന്നവരും കുട്ടികളും ഉൾപ്പടെ സൗദിയുടെ പരമ്പരാഗത വസ്ത്ര ധാരണത്തിലൂടെ പാർക്കിൽ ഒത്തു കൂടിയപ്പോൾ അത് കാഴ്ചക്കാർക്ക് നവ്യാനുഭൂതി നൽകി.
സമ്പന്നമായ പൈതൃകത്തിലും ആഴത്തിലുള്ള പാരമ്പര്യത്തിലും വേരൂന്നിയ സൗദി അറേബ്യയുടെ ചരിത്രം മൂന്ന് നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നു.ഒന്നാം സൗദി രാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ പാകുന്നതിലും നിർണായക പങ്ക് വഹിച്ചവരുടെ പിൻഗാമികളാണ് ഇന്ന് സൗദി അറേബ്യയിലെ ജനങ്ങൾ. ഫെബ്രുവരി 22 ന് സൗദി സ്ഥാപക ദിനത്തിൻ്റെ വാർഷിക ആഘോഷം രാജ്യത്തിൻ്റെ ആഴത്തിലുള്ള ചരിത്രപരമായ വേരുകളുടെയും ഭരണ ഘടനയുടെ പ്രതിരോധത്തിൻ്റെയും ഓർമ്മപ്പെടുത്തലാണ് എന്ന് കോഴിക്കോടെൻസിന്റെ ചീഫ് ഓർഗനൈസർ പറഞ്ഞു . ആഘോഷ പരിപാടികളോട് അനുബന്ധിച്ചു ഷാലിമ റാഫി യുടെ നേതൃത്വത്തിൽ നടന്ന റിയാദ് മെട്രോ പഠന യാത്രയ്ക്ക് സൗദി സ്ത്രീകൾ നൽകിയ സ്വികരണം നവ്യ അനുഭവം ആയി ഫൗൺഡേഴ്‌സ് ഉം ലീഡ്സും നും ഒപ്പം ഫസ്റ്റ് ലേഡി ഫിജിന കബീർ, സജിറ ഹർഷദ്, സുമിത മോഹിയുദ്ധീൻ, മോളി മുജീബ്,ഷെറിൻ റംഷി,മുംതാസ് ഷാജു, ആമിന ഷാഹിൻ, ലുലു സുഹാസ്, രജനി അനിൽ,റൈഹാൻ റഹീസ്,ഹർഷിന നൗഫൽ,അനീഷ റഹീസ്, റഹീന ലത്തീഫ്, ഷമീന മുജീബ് എന്നിവർ നേതൃത്വം നൽകി.