കോഴിക്കോട് വിമാനയാത്ര ദുരിതം: മലബാര്‍ ഡവലപ്‌മെന്റ് ഫോറം നിവേദനം നൽകി

റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം (MDF) റിയാദ് ചാപ്റ്റര്‍ വടകര പാർലമെൻറ് മെംബർ ഷാഫി പറമ്പിലിന് നിവേദനം നല്‍കി. കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ കോവിഡ്ന് മുൻകാലങ്ങളിൽ സാർവ്വീസ് നടത്തിയിരുന്നു വലിയ വിമാന സർവ്വീസുകൾ പുനസ്ഥാപ്പിക്കാനും വിദേശത്തുള്ളവർക്ക് സ്കൂൾ അവധി സമയങ്ങളിൽ നാട്ടിലേക്ക് ഉള്ള യാത്രയ്ക്ക് വിമാന ടിക്കറ്റുകൾക്ക് ഭീമമായ തുക ഇടാക്കുന്നതും പ്രവാസികള്‍ അനുഭവിക്കുന്ന മറ്റ് പല നിരവധി പ്രയാസങ്ങള്‍ക്കു പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കരയുടെ സാനിധ്യത്തിൽ മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി നിവേദനം കൈമാറി ജനറല്‍ സെക്രട്ടറി ഒമര്‍ ഷരീഫ്, രക്ഷാധികാരി അസ്‌ലം പാലത്ത്, ഷെറീക് തൈക്കണ്ടി,നവാസ് വെള്ളിമാട്കുന്ന്,സലാം കൊടുവള്ളി,സലിം വാലിലാംപ്പുഴ,നസീർ തൈക്കണ്ടി,റിയാസ് വണ്ടൂർ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച “പ്രവാസി പാർലമെന്റ് ”  പരിപാടി പങ്കെടുക്കാനായാണ് ഷാഫി പറമ്പിൽ റിയാദിലെത്തിയത്. കോഴിക്കോട് വിമാനത്താളവത്തിന് ഒരുപാട് പോരായ്മകളുണ്ട്. ഇതെല്ലാം പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര വ്യാമയാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് നിവേദനം കൈപറ്റിയ തിന് ശേഷം ഷാഫി പറമ്പിൽ പറഞ്ഞു.

spot_img

Related Articles

Latest news