റിയാദ്: ഒഐസിസി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന ‘ഇന്ദിരാജി ഭവന പദ്ധതിയുടെ’ നാലമത്തെ വീടിന്റെ രൂപരേഖ വടകര പാർലിമെന്റ് അംഗം ഷാഫി പറമ്പിലിന് ഒഐസിസി കോഴിക്കോട് ജില്ല ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫ് കൈമാറി.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്,നാഷണൽ കമ്മിറ്റി അംഗം ഷഫീഖ് കിനാലൂർ, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ല സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷി ചെറുവണ്ണൂർ, ഭാരവാഹികളായ നാസർ മാവൂർ, വൈശാഖ് അരൂർ,ഇഖ്ബാൽ കുറ്റ്യാടി, സൻജ്ജീർ കോലിയോട്ട്, റിഫായി, നിഷാദ് കുഞ്ഞിപ്പ, സിദ്ധീഖ് പന്നിയങ്കര, അസ്ക്കർ മുല്ലവീട്ടിൽ, അസീസ് കൊടുവള്ളി, റഷീദ് കൂടത്തായി, മുജീബ് കൂടരഞ്ഞി, സവാദ് കല്ലായി എന്നിവർ സന്നിഹിതരായി.
“കൂടൊരുക്കാം കുടിയിരിത്താം” എന്ന ആശയവുമായി ജില്ലയിലെ പല ഭാഗങ്ങളിലായി നിർമ്മിച്ച് നൽകിയ ഇന്ദിരാജി ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കളർ ഫെസ്റ്റ് നടത്തിയും, ബിരിയാണി ചലഞ്ച് വഴിയുമാണ് ധനസമാഹരണം കണ്ടെത്തുന്നത്.