മുക്കം: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം. വളര്‍ത്തുനായയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ചങ്ങലയും തല ഭാഗവും മാത്രമേ ബാക്കിയുള്ളൂ. പ്രദേശത്തു വനംവകുപ്പ് പരിശോധനകള്‍ നടത്തി. എന്നാല്‍ പുലിയാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.
ഇന്ന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. സമീപ പഞ്ചായത്തായ കാരശ്ശേരിയിലെ വിവിധ ഇടങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇവിടങ്ങളിലും നേരത്തെ വനം വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു.