റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി പ്രഖ്യാപിച്ചു. ഒ.ഐ.സി.സി ചാർജുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ.പി എ സലിം എന്നിവർ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് കൈമാറിയ ലിസ്റ്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജുവാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഭാരവാഹികളായി ബിജു കല്ലുമല (പ്രസിഡന്റ്) റഹിമാൻ മുനമ്പത്ത് ( സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി) യാസിർ നായിഫ് (ട്രഷറർ) റഫീഖ് കൂട്ടിലങ്ങാടി, ഷാജി സോന, നിസാമുദ്ദീൻ,പ്രകാശ് നാദാപുരം (വൈസ് പ്രസിഡന്റുമാർ) അഡ്വ. എൽ.കെ അജിത്ത്, അശ്റഫ് അഞ്ചാലം, പ്രസാദ് കരുനാഗപള്ളി, സലീം അർത്തിയിൽ (ജന: സെക്രട്ടറിമാർ ) അനിൽ കുമാർ, നസീർ തുണ്ടിൽ,ലാലു ശൂരനാട്, ചൻസ റഹിമാൻ, മാള മുഹിയിദ്ദീൻ (സെക്രട്ടറിമാർ ) എന്നിവരാണ് ഭാരവാഹികൾ.
2023 -ഡിസംബറോടെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ സൗദി അറേബ്യയിലെ എല്ലാ റീജിയനുകളിലും ജില്ലാ കമ്മിറ്റികളും റീജിയണൽ കമ്മിറ്റികളും നിലവിൽ വന്നിരുന്നു. അവിടെ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ പട്ടിക
ഒ.ഐ.സി.സി സൗദി അറേബ്യയുടെ ചുമതലയുള്ള കെ.പി സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ സലീം,അഡ്വ. പഴകുളം മധു എന്നിവർ കെ.പി സി.സി പ്രസിഡന്റ് കെ.സുധാകരന് നേരത്തെ സമർപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കെ.പി.സി.സി സെക്രട്ടറിമാരായ ഇരുവരും 2024 ഡിസംബറിൽ സൗദി സന്ദർശിക്കുകയും നേതാക്കളും പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന പരിചയവും നേതൃ പാടവവും സ്വീകാര്യതയും കണക്കിലെടുത്താണ് സൗദി നാഷണൽ കമ്മിറ്റി ഭാരവാഹി പട്ടിക കഴിഞ്ഞ ദിവസം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയത്.