കോട്ടയം: കേരള കോണ്‍ഗ്രസ് (ഡമോക്രാറ്റിക്) പാർട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിച്ചു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലാണ് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്.
എൻഡിഎ ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് (ഡമോക്രാറ്റിക്) തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിച്ചത് ബിജെപിക്കും എൻഡിഎ മുന്നണിക്കും അപ്രതീക്ഷിത ആഘാതമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് നേതാവായിരുന്നു സജി. പാർട്ടിയുടെ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയർമാനുമായിരുന്നു. മോൻസ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടന്ന് എൻഡിഎയുടെ ഭാഗമായി. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി ശ്രമിക്കുന്നതെന്നാണു സൂചന.