മാസപ്പിറവി ദൃശ്യമായി; ഒമാൻ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ വ്രതാരംഭം

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റംസാൻ വ്രതാരംഭം. ഒമാൻ ഉൾപ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി, ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ശനിയാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാൻ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാൻ ഒന്ന്.

spot_img

Related Articles

Latest news