റിയാദ്: ഒഐസിസി റിയാദ് റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഗമം മാർച്ച് 14-ന് എക്സിറ്റ് 18 – സുലൈ സദ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറീയിച്ചു. പരിപാടിയുടെ വിജയത്തിനായി ബത്ഹ സബർമതിയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
തുടർന്ന് പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റികൾ രൂപീകരിച്ചു. സലീം കളക്കര (സംഘാടക സമിതി ചെയർമാൻ) അമീർ പട്ടണത്ത് (കൺവീനർ) കുഞ്ഞി കുമ്പള,അബ്ദുള്ള വല്ലാഞ്ചിറ, ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, മജീദ് ചിങ്ങോലി,റസാഖ് പൂക്കോട്ടുപാടം, റഹിമാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ.എൽ.കെ അജിത്ത്, സലീം അർത്തിയിൽ (രക്ഷാധികാരികൾ) രഘുനാഥ് പറശ്ശിനിക്കടവ് (കോർഡിനേറ്റർ) അബ്ദുൽ കരീം കൊടുവള്ളി (ഫൈനാൻസ് ) മാള മുഹിയിദ്ദീൻ (സ്പോൺസർഷിപ്പ്) റഫീഖ് വെമ്പായം (ഫുഡ് കൺവീനർ) സജീർ പൂന്തുറ (വളണ്ടിയർ ) ഷംനാദ് കരുനാഗപള്ളി (റിസപ്ഷൻ & ഇൻവിറ്റേഷൻ) നൗഫൽ പാലക്കാടൻ (പബ്ലിസിറ്റി) എന്നീ പ്രധാന കമ്മിറ്റി ഭാരവാഹികളടക്കം 151 അംഗ സബ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
യോഗത്തിൽ ഭാരവാഹികളായ ബാലുകുട്ടൻ, മുഹമ്മദലി മണ്ണാർക്കാട്,സക്കീർ ദാനത്ത്, ഷാനവാസ് മുനമ്പത്ത്, ജോൺസൺ മാർക്കോസ്, ഹക്കീം പട്ടാമ്പി,രാജു പാപ്പുള്ളി, ടോം സി മാത്യു, നാസർ മാവൂർ, നാസർ വലപ്പാട്, സിജോ വയനാട്, ജംഷിദ് തുവ്വൂർ, ഒമർ ഷരീഫ്, ഷബീർ വരിക്കപ്പള്ളി, മൊയ്തീൻ മണ്ണാർക്കാട്, ഷറഫു ചിറ്റൻ, സഹീർ പാലക്കാട്, അൻസാർ വർക്കല, ഭദ്രൻ കെ, ഉണ്ണികൃഷ്ണൻ, നസീർ ഹനീഫ, അൻസായി ഷൗക്കത്ത്, റഷീദ് കൂടത്തായി തുടങ്ങി ജില്ല ഭാരവാഹികളടക്കം നിരവധിപേർ പങ്കെടുത്തു.