അബ്ദുൽ റഹീം മോചനം വൈകുന്നു: കേസ് മാർച്ച് 18-ലേക്ക് വീണ്ടും മാറ്റി, ജാമ്യത്തിൽ പുറത്തിറക്കാൻ ശ്രമങ്ങൾ തുടരുന്നു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കാടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന സംബന്ധമായ കേസ് രാവിലെ 10 മണിക്ക് കോടതി പരിഗണിച്ചെങ്കിലും ഇന്നും വിധി പറയുന്നത് ഉണ്ടായില്ല. കേസ് വീണ്ടും മാർച്ച് 18- ന് സൗദി സമയം രാവിലെ 11 മണിക്ക് പരിഗണിക്കുമെന്ന് കോടതി അറീയിച്ചു.

കേടതിയിൽ റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഹാജരായിരുന്നു.

കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. മോചനം അനന്തമായി നീണ്ടു പോകുന്നതിനാൽ ജാമ്യാപേക്ഷ നൽകിയതായി റഹീമിന്റെ അഭിഭാഷക ഡോ. റെന അറിയിച്ചു.

spot_img

Related Articles

Latest news