കൊച്ചിയില്‍ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് സഹോദരൻ പീഡിപ്പിച്ചത്.വീട്ടില്‍ വച്ചാണ് ഉപദ്രവിച്ചത്. ആറാം ക്ലാസുകാരിയ്ക്ക് സ്വകാര്യ ഭാഗത്ത് വേദന ഉണ്ടായതിനെ തുടർന്ന് കുട്ടി സുഹൃത്തിനോട് വിവരം പറയുകയായിരുന്നു.
സുഹൃത്ത് അദ്ധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സ്കൂള്‍ അധികൃതർ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2024 ഡിസംബറിലാണ് സംഭവം നടന്നത്.
ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാർക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.