മലപ്പുറം: താനൂരില്‍ ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശിനി റിഷിക (20 )ആണ് മരിച്ചത്.വൈകിട്ട് ആറു മണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
യുവതിയെ ചൊവ്വാഴ്ച വൈകീട്ട് ആറ് മുതല്‍ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ഉടനെ താനൂരില്‍ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പുറത്തെടുത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്നാണ് നിഗമനം. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍.
പിതാവ്: സനല്‍. മാതാവ്: റോഷ്നി. സഹോദരങ്ങള്‍: സാരംഗ്, ഹൃതിക.