തട്ടകം കാര്യദർശി സുജിത്ത് ഇനി ഓർമ്മകളിൽ: ഭൗതികശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

റിയാദ്: ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം റിയാദിൽ നിര്യാതനായ സാമുഹ്യ പ്രവര്‍ത്തകനും, തട്ടകത്തിന്റെ കാര്യദർശിയുമായ ആലപ്പുഴ കായകുളം നൂറനാട് സ്വദേശി സുജിത്ത് കുറ്റിവിളയിലിന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് എമിറേറ്റ്സ് വിമാനം വഴി വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിൽ എത്തും. അവിടെ നിന്നും അദ്ദേഹത്തിന്റെ ഭൗതികശരീരം ബന്ധുക്കൾ ഏറ്റുവാങ്ങി വസതിയായ നൂറനാട് എത്തിക്കും, ശേഷം ശനിയാഴ്ച (08.03.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

മൂന്നു പതിറ്റാണ്ട്കാലമായി സൗദിയില്‍ പ്രവാസം ജീവിതം നയിക്കുന്നു. തട്ടകം റിയാദ് നാടക സമിതിയുടെ സജീവ പ്രവര്‍ത്തകൻ കൂടിയായിരുന്നു അദ്ദേഹം. പിതാവ് രാഘവന്‍ (പരേതൻ), മാതാവ് വേദവല്ലി, ഭാര്യ:ഷീബ, മകൾ: സിൻസിത യു.കെ , മകൻ – ശ്രദ്ധേഷ് പ്ലസ്‌ ടുവിനു പഠിക്കുന്നു

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് ഹെല്‍പ് ഡസ്ക് പ്രവര്‍ത്തകരായ നവാസ് കണ്ണൂര്‍, മുജീബ് കായംകുളം തുടങ്ങിയവര്‍ നേതൃത്വം നൽകി. സുജിത് കുറ്റിവിളയിലിന്റെ നിര്യാണത്തില്‍ തട്ടകം റിയാദ് അനുശോചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news