ഒഐസിസി ജനകീയ ഇഫ്താർ സംഗമം ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 14 ന് നടക്കുന്ന ജനകീയ ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ബത്ഹ സബർമതിയിൽ ചേർന്ന അവലോകന യോഗത്തിൽ ഒഐസിസി റിയാദ് റീജിനൽ പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി.

തുടർന്ന് ഇഫ്താർ പ്രോഗ്രാം കൺവീനർ അമീർ പട്ടണത്തിന്റെ നേതൃത്വത്തിൽ വിവിധ കൺവീനർമാർ, സബ് കമ്മറ്റികൾ, ജില്ല പ്രസിഡന്റുമാർ എന്നിവർ ഇതുവരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്,അബ്ദുൽ കരീം കൊടുവള്ളി, നൗഫൽ പാലക്കാടൻ, സജീർ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, മാള മുഹിയിദ്ദീൻ ഹാജി, നിഷാദ് ആലംങ്കോട് തുടങ്ങിയവർ അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും,ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

മാർച്ച് 14 വെള്ളിയാഴ്ച എക്സിറ്റ് 18 – സുലൈ സദ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഒഐസിസി ജനകീയ ഇഫ്താർ സംഗമത്തിന്റെ ഭാഗമാകുന്നതിനായി റിയാദിലെ എല്ലാ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും പ്രതിനിധികളും പങ്കാളികളാകണമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറീയിച്ചു.

spot_img

Related Articles

Latest news