സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

റിയാദ്: ഈ വർഷത്തെ ചെറിയ പെരുന്നാള്‍ അവധി സൗദിയില്‍ 29 ശനിയാഴ്ച മുതല്‍ ആരംഭിക്കും. ഞായർ, തിങ്കള്‍, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലായിരിക്കും അവധി എന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കില്‍ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. അതേസമയം, സൗദി എക്സ്ചേഞ്ചിന്റെ അവധി മാർച്ച്‌ 28 മുതല്‍ ആരംഭിക്കും. ഏപ്രില്‍ മൂന്നിന് വ്യാപാരം പുനരാരംഭിക്കുകയും ചെയ്യും. തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിള്‍ 24ലെ ഖണ്ഡിക 2 ല്‍ നിഷ്കർഷിച്ചിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news