വയനാട്: മാനന്തവാടിയില്‍ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. 65കാരനായ ശ്രീധരനാണ് മരിച്ചത്. വളളിയൂർക്കാവില്‍ വച്ച് അമ്പലവയല്‍ പൊലീസിന്റെ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഷണക്കേസില്‍ പ്രതിയായ യുവാവിനെയും കൊണ്ട് ബത്തേരി കോടതിയിലേക്ക് പോകുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
വാഹനത്തില്‍ പ്രതിയെ കൂടാതെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.വാഹനം നിയന്ത്രണം വിട്ട് ശ്രീധരനെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
തലശേരി മാഹി സ്വദേശി പ്രബീഷ്, പോലീസ് ഉദ്യോഗസ്ഥരായ കെ.ബി.പ്രശാന്ത്, ജോളി സാമൂവല്‍, വി.കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്ക് പറ്റിയ അഞ്ച് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഗുരുതര പരിക്കേറ്റ ശ്രീധരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.