നീണ്ട ഇടവേളയ്ക്ക് ശേഷം ലാവ്‌ലിൻ കേസ് വീണ്ടും

ന്യൂഡല്‍ഹി: ഇരുപത് തവണ വാദം കേള്‍ക്കാതെ മാറ്റിവച്ച ലാവ്‌ലിന്‍ കേസ് നാളെ വീണ്ടും സുപ്രീംകോടതിയിലെത്തുന്നു. ലാവ്‌ലിന്‍ കേസില്‍ നാളെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ഇതുവരെ സി.ബി.ഐക്ക് കോടതിക്ക് നല്‍കിയിട്ടില്ല. നാളെ വാദത്തിന് തയ്യാറാണെന്ന് മറ്റു കക്ഷികളും അറിയിച്ചു. സി.ബി.ഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ഇതുവരെ കേസ് തുടര്‍ച്ചയായി മാറ്റിവച്ചത്.

സി.ബി.ഐ മെല്ലെപ്പോക്ക് നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണെന്ന ആരോപണം കോണ്‍ഗ്രസുള്‍പ്പെടേയുള്ള പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ എ.എസ്.ജി കെ.എം നടരാജും എസ്.വി രാജുവും കേസില്‍ ഹാജരാകും. സി.ബി.ഐ അസൗകര്യം അറിയിക്കുന്നില്ലെങ്കില്‍ വാദിക്കാന്‍ തയ്യാറാണെന്ന് കേസില്‍ പ്രതികളായി തുടരുന്ന കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു.

ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിൽ ആറാമത്തെ കേസായാണ് നാളെ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരെ പുതുതായി കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു.

spot_img

Related Articles

Latest news