റിയാദ്: കഴിഞ്ഞ ആഴ്ച റിയാദിൽ അന്തരിച്ച സുജിത് കുറ്റിവിളയിൽ അനുസ്മരണം തട്ടകം റിയാദിന്റെ നേതൃത്വത്തിൽ മദീന ഹൈപ്പർ മാർക്കറ്റ് വേദിയിൽ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രമോദ് കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണയോഗത്തിൽ സഹപ്രവർത്തകരും, സുഹൃത്തുക്കളും, വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.
പ്രവാസികള്‍ക്കിടയിലെ കലാ, സാംസ്കാരിക, സാമൂഹിക, സേവന രംഗത്തു നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു അന്തരിച്ച സുജിത് എന്നും, കൂട്ടായ്‌മ്മയ്ക്കും അതിന്റെ എല്ലാ കലാ പ്രവർത്തനങ്ങൾക്കും മാർഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി നേതൃസ്ഥാനത്തുണ്ടായിരുന്ന മുഖ്യ രക്ഷാധികാരിയെ ആണ് നഷ്ടപ്പെട്ടതെന്നും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വാസുദേവൻ നൂറനാട്, റഫീഖ് മാനങ്കേരി,സുധീർ കുമ്മിൾ, ബാബു അമ്പാടി, സജീവ് ശ്രീകൃഷ്ണ പുരം,അനിൽചിറക്കൽ ജേക്കബ്, പ്രദീപ് മൂവാറ്റുപുഴ, പ്രദീപ് മലസ്, ഇസ്മായിൽ കണ്ണൂർ തുടങ്ങിയ
റിയാദിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് സുജിത്തേട്ടനോടൊപ്പം ഉണ്ടായവർ പ്രവർത്തനാനുഭവങ്ങൾ അനുശോചനത്തിൽ പങ്കുവെച്ചു.
അദ്ദേഹത്തിന്റെ വേർപാടിനാൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തുകൊണ്ട് യോഗം അവസാനിച്ചു .