റിയാദ്: എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് നിഷാദ് മണ്ണാർക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉസ്മാൻഖാൻ മേലാറ്റൂർ സ്വാഗതവും, ട്രഷറർ അനസ് തയ്യിൽ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷെഫിൻ തലശ്ശേരിയുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഹാമിദ ഷെറിൻ പെരിന്തൽമണ്ണ, അഫ്‌ഷാന വയനാട്, ജാസിർ ജബ്ബാർ എടവണ്ണപാറ, അസ്ന അരിക്കണ്ടംപാക്ക് എന്നിവർ നേതൃത്വം നൽകി.