തബൂക്ക് : ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേത്യത്വത്തിൽ തബൂക്ക് പ്രവാസി സംഗമവും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു. തബൂക്ക് മലബാർ ക്വിസ റെസ്റ്റോറനന്റിൽ വച്ചു നടന്ന ഇഫ്താർ സംഗമം ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ ശുരനാട്, പോരുവഴി മേഖലയിൽ ഉളള പ്രവാസികളുടെ ഒത്തുകൂടലിനുള്ള വേദിയായി ഇഫ്താർ സംഗമം മാറി. മുൻ പ്രസിഡന്റ് അൻസാർ സലിം ചരുവിളയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷെഫീക്ക് പുരക്കുന്നിൽ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി സംഗമം ഷാനവാസ് ശുരനാട് ഉദ്ഘാടനം ചെയ്തു. അനസ് ചരുവിള, റാഷിദ് പോരുവഴി, ശിഹാബ് സൽസബീൽ,മിഥ്ലാജ് ശുരനാട്, ഷിനാസ് തബുക്ക്, റിജു രാജു,ഹുസ്സൈൻ തോപ്പിൽ എന്നിവർ സംസാരിച്ചു.
അൻഷാദ് അമ്പുംതല,ഷാജി ചരുവിള, ഷൈജു കോണത്ത്, സാദിക്ക് ശുരനാട് എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു തെങ്ങുംവിള സ്വാഗതവും തൗഫീക്ക് തോപ്പിൽ നന്ദിയും പറഞ്ഞു.