റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമായി, നാട്ടിലും പ്രവാസ ലോകത്തും ഒരുപോലെ ശ്രദ്ധേയമായി.
റിയാദിലെ സുലൈ എക്സിറ്റ് -18 ലെ സദാ കമ്മ്യൂണി സെന്ററിൽ നടന്ന പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ സുപ്രധാന വ്യക്തികളും പ്രവാസികളും ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രബല സന്ദേശം ഉയർത്തി ഒരുമിച്ച് ചേർന്ന മനോഹരമായ അനുഭവമാക്കി.
പ്രവാസ ലോകത്തിലെ ഈ ഇഫ്താർ വിരുന്നിനൊപ്പം, പാലക്കാട് ജില്ലയിലെ പതിനഞ്ചോളം അനാഥ അഗതി മന്ദിരങ്ങളിലുമായി സമാനമായ ഇഫ്താർ ഒരുക്കിയതോടെ, അസോസിയേഷൻ ഈ വർഷത്തെ ഇഫ്താർ സംഗമം കൂടുതൽ അർത്ഥവത്താക്കുകയും സ്നേഹത്തിന്റെയും കൂട്ടിപ്പിടിക്കലിന്റെയും സന്ദേശമുയർത്തി.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷഫീർ പത്തിരിപ്പാല അധ്യക്ഷനായിരുന്നു.
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ സെക്രട്ടറി അബൂബക്കർ നഫാസ് സ്വാഗതവും ട്രഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു.
സംഘാടക സമിതി കൺവീനർ മനു മണ്ണാർക്കാട് അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇഫ്താർ സംഗമം നടന്നത്.
ഷാനവാസ് മുനമ്പത്ത് ( എം കെ ഫുഡ് ), സലിം കളക്കര ( ഒഐസിസി ) ,ഷംനാദ് കരുനാഗപ്പള്ളി ( റിയാദ് മീഡിയ ഫോറം ), മുഹമ്മദ് ( ആർട്ടക്സ് എക്സിബിഷൻ), പുഷ്പരാജ് പയ്യോളി, നൗഷാദ് ആലുവ ( ഡബ്ലിയു എം എഫ് ), സിദ്ദിഖ് ( കുക്ക് ബുക്ക് ), സുരേഷ് കൃഷ്ണ ( ന്യൂ ഏജ്), സലിം ആർത്തിയിൽ ( ലിയോ ടെക് ), റഹ്മാൻ മുനമ്പത്ത് ( ഫോർക്ക ), സനു മാവേലിക്കര, ശിഹാബ് ( നസീജ് യൂണിഫോം), ജിബിൻ സമദ് (എടപ്പ ) ഡൊമിനിക് സാവിയോ (റിയാദ് ടാക്കീസ്) അസോസിയേഷൻ ഭാരവാഹികളായ ഷഫീഖ് പാറയിൽ, ശിഹാബ് കരിമ്പാറ,ശ്യാം സുന്ദർ, അൻവർ, അൻവർ സാദത്ത്,അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വാക്കയിൽ, ബാബു പട്ടാമ്പി, റൗഫ് പട്ടാമ്പി, മഹേഷ് ജയ്, ഇസ്ഹാഖ് ,സുബിൻ വിജയ്, മനാഫ് പൂക്കാട്ടിൽ,സതീഷ്, അബൂബക്കർ സാംസ്‌കാരിക മേഖലയിലെയും വിവിധ സംഘടനകളുടെയും പ്രധിനിതികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇബ്രാഹിം, കരീം എന്നിവരുടെ നേതൃത്വത്തിൽ ആണ് പാലക്കാടിന്റെ തനിമയിൽ വിഭവ സമൃദമായ ഭക്ഷണം ഒരുക്കിയത്.
ഫൈസൽ പാലക്കാട്, മുജീബ് വള്ളിക്കോട് , സുബീർ, അൻസാർ , അനസ് ,വാസുദേവൻ,ഹുസ്സൈൻ ആലത്തൂർ,മുസ്തഫ,ഷബീർ പത്തിരിപ്പാല,ആഷിഫ് ആലത്തൂർ ,ആഷിക്,അനീഷ് കോങ്ങാട്,വിഘ്‌നേഷ് ,ഷഹീർ കൊട്ടേക്കാട്ടിൽ, ഫൈസൽ ബാഹസ്സൻ എന്നിവർ നേതൃത്വം നൽകി.