മലപ്പുറത്തെ കുറിച്ചുള്ള വെള്ളാപള്ളിയുടെ വിവാദ പരാമർശം വർഗീയ വിമ്മിട്ടം – ഒഐസിസി മലപ്പുറം ജില്ലാ റിയാദ് കമ്മിറ്റി

റിയാദ്: മലപ്പുറത്തെ കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം അദ്ദേഹത്തിന്റെ വർഗീയ വിമ്മിട്ടം പ്രകടമാക്കുന്നതാണെന്ന് ഒഐസിസി മലപ്പുറം ജില്ലാ റിയാദ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം ഒരു പ്രത്യേകത രാജ്യമാണെന്നും ചില പ്രത്യേകതരം ആളുകളുടെ സംസ്ഥാനമാണെന്നും മറ്റുള്ളവർ അവിടെ ശ്വാസം മുട്ടിയാണ് കഴിയുന്നത് എന്നുമുള്ള പ്രസ്താവന അദ്ദേഹത്തിന്റെ വർഗീയ വിദ്വേഷത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തും. മലപ്പുറത്തെ ജനങ്ങളുടെ സ്നേഹവും മതസൗഹാർദ്ദവും ഉള്ളിൽ വർഗീയത പേറുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല.

ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആശയങ്ങളുടെ പേരിലുള്ള ഒരു സംഘടനയുടെ തലപ്പത്തിരുന്ന് വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യർ തികഞ്ഞ സൗഹാർദത്തിൽ കഴിയുന്ന മലപ്പുറം ശ്വാസംമുട്ടിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ചിന്താ വൈകല്യമാണ്. വെള്ളാപ്പള്ളിമാർ വിഷം ചീറ്റട്ടെ, സ്നേഹത്തിന്റെ മലപ്പുറം പെരുമ തുടരുക തന്നെ ചെയ്യും.

spot_img

Related Articles

Latest news