റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് കുറച്ചത്.ഈ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ റിപ്പോ ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കായ 6.5ല്‍ നിന്ന് 6.25 ശതമാനമായാണ് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് കുറക്കുന്നത്.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനമാണ് കുറച്ചത്. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്റെ കൂടി കുറവുവരും.
2020 മേയിലാണ് റിസര്‍വ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു.