പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കഴിച്ചു; പൊട്ടിത്തെറിയില്‍ പ്രസവിച്ച്‌ 20 ദിവസമായ പശുവിൻ്റെ വായ തകര്‍ന്നു

പാലക്കാട് പുതുനഗരത്തില്‍ പന്നിപ്പടക്കം അബദ്ധത്തില്‍ കഴിക്കവെ പൊട്ടിത്തെറിച്ച്‌ പശുവിന്റെ വായ തകര്‍ന്നു. പൊറോട്ടയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പന്നിപ്പടക്കം ഉണ്ടായിരുന്നത്.പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു.

എന്നാല്‍ പാടത്ത് മേയാന്‍ വിട്ട പശു ഇത് അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ തന്റെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായതെന്നും ഉടമ സതീഷ് പറഞ്ഞു. സംഭവത്തില്‍ പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news