ബെംഗളൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തില്‍ ടെമ്പോ ട്രാവലർ ഇടിച്ചു.ട്രാവലറിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 18-ന് ഉച്ചയോടെയായിരുന്നു സംഭവം. എഞ്ചിന്റെ അറ്റകുറ്റപണികള്‍ക്ക് വേണ്ടിയാണ് വിമാനം നിർത്തിയിട്ടിരുന്നത്. വിമാനത്താവളത്തിലെ ജീവനക്കാരുമായി എത്തിയ ട്രാവലറാണ് വിമാനത്തില്‍ ഇടിച്ചത്. ജീവനക്കാരെ ഇറക്കുന്നതിനിടെ ട്രാവലർ മുന്നോട്ട് നീങ്ങുകയായിരുന്നു. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ല.

ട്രാവലറിന്റെ മുകള്‍ഭാഗം തകർന്നനിലയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news