റിയാദ്: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാത ദു:ഖം രേഖപ്പെടുത്തി റിയാദ് ഒ.ഐ.സി.സി. ഗാസയിൽ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടും, ബന്ധികളെ വിട്ടയക്കണമെന്നും അനാരോഗ്യവാനായി കഴിയവെ ഈസ്റ്റർ ദിനത്തിലെ സന്ദേശത്തിൽ ആവശ്യപ്പെട്ടത്, അദ്ദേഹം നിലകൊണ്ട മതേതര മൂല്യങ്ങളുടെയും നിലപാടിന്റെയും ഉത്തമ മാതൃകയാണ്. അതോടൊപ്പം അഭയാർത്ഥികള്‍ക്കും കുടിയേറ്റക്കാർക്കും അദ്ദേഹം നല്‍കിയ പിന്തുണ വിസ്മരിക്കാതിരിക്കാൻ കഴിയില്ല. അതുവഴി ലോകത്തിൻ്റെ ആദരവും അദ്ദേഹം പിടിച്ചുപറ്റി.
അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാർപാപ്പയുടെ സമീപനവും ഏറെ ചർച്ചയായിരുന്നു. അതോടൊപ്പം ദരിദ്രരോടുള്ള അദ്ദേഹത്തിൻ്റെ ഉത്കണ്ഠ ഏറെ ശ്രദ്ധേയമായിരുന്നു. വത്തിക്കാൻ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കിയ കർമ്മയോഗിയായിരുന്നു അദ്ദേഹമെന്നതും, “തെരുവിലെ പ്രഭുക്കന്മാർ” എന്നാണ് അദ്ദേഹം വിളിച്ചിരുന്നതായും മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കൊണ്ട് റിയാദ് ഒ.ഐ.സി.സി വാർത്താ കുറിപ്പിൽ അറീയിച്ചു.