റിയാദ് : ഒഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഒഐസിസി അൽഖർജ്ജ് യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നു.അൽ ഖർജിലെ റൗദ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗത്തിന് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാദ് ആലംകോട് ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി സീനിയർ നേതാവും ഗ്ലോബൽ കമ്മിറ്റി അംഗവുമായ റസാഖ് പൂക്കോട്ടു പാടം യോഗം ഉത്ഘാടനം ചെയ്തു. അൽ ഖർജ്ജ് യൂണിറ്റ് കമ്മിറ്റിയുടെ ചാർജുള്ള റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ അഡ്വ. അജിത്, സലീം അർത്തിയിൽ, സെൻട്രൽ കമ്മിറ്റി ഭാരവഹികളായ അമീർ പട്ടണത്ത്,ജോൺസൺ മാർക്കോസ് ,ഹക്കീം പട്ടാമ്പി, ജില്ലാ നേതാക്കന്മാരായ സിദ്ധിക്ക് കല്ലുപറമ്പൻ, ഹരിന്ദ്രൻ കണ്ണൂർ, നാസർ വലപ്പാട് ,മൊയ്തീൻ പാലക്കാട് ,അൻസാർ വർക്കല തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി
ഫൈസൽ ബാഹസ്സൻ സ്വാഗതവും നിയുക്ത കമ്മിറ്റി ട്രഷറർ ബോസ്സ് കുര്യൻ ജോയ് നന്ദിയും പറഞ്ഞു.
അൽ ഖർജ്ജ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി സവാദ് ഓ ഐ സി സി അൽ ഖർജ്ജ് യൂണിറ്റ് രൂപികരിച്ചു,സവാദ് അയത്തിൽ(പ്രസിഡന്റ്),ഷാജി മുത്തേടം (ജനറൽ സെക്രട്ടറി),ബോസ്സ് കുര്യൻ ജോയ്(ട്രഷറർ),പോൾ പൊട്ടക്കൽ(മുഖ്യ രക്ഷാധികാരി )സജു മത്തായി,സാം വർഗീസ് സാബു (വൈസ് പ്രസിഡന്റ് ),കെവിൻ പോൾ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.
അബ്ദുൾ ഹക്കീം, ഷഫീഖ് ,ജോർജ്,
അലി അബ്ദുള്ള, മുഹമ്മദ് റാഷിദ്, ലിബിൻ, ഇബ്രാഹിം, മനു ദാമോദരൻ, നൗഷാദ് ,
സജി ഉമ്മന്നൂർ, റഹ്മത്തുള്ള, ജൂബിർ തിരൂരങ്ങാടി എന്നിവരെ നിർവ്വാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ വളരെ നല്ല രീതിയിൽ യൂണിറ്റിലെ പ്രവർത്തനങ്ങൾ നടത്തുമെന്നു നിയുക്ത ഭാരവാഹികൾ അറിയിച്ചു.