സൗദി: ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട മംഗലാപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സെൻട്രൽ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മംഗലാപുരം സ്വദേശി മാൽപ്പെ ജയകാരയുടെ (67. വയസ്സ്) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സുഹൃത്ത് ബജനന്ദ് ഷെട്ടി എന്നിവർ ചേർന്ന് നിയമ നടപടികൾ പൂർത്തിയാക്കി മംഗലാപുരം എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.