എ.രാജക്ക് എം.എല്‍.എയായി തുടരാം; ഹൈകോടതി വിധി റദ്ദാക്കി സുപ്രീംകോടതി

രാജക്ക് ഇനി ദേവികുളം എംഎല്‍എ ആയി തുടരാം. ദേവികുളം എ രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎല്‍എയായി തുടരാം. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച്‌ എതിർസ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവർത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ.ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

spot_img

Related Articles

Latest news