യാക്കരിപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതശരീരത്തില്‍ ചുരിദാറിന്റെ ടോപ്പ് മാത്രം; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം, ദുരൂഹത

പാലക്കാട്: യാക്കരിപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പുഴയില്‍ മൃതദേഹം കണ്ടതിനെത്തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പാലക്കാട് സൗത്ത് പോലീസ് സംഭവ സ്ഥലത്ത് എത്തിയ ശേഷമാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ചുരിദാറിന്റെ ടോപ്പ് മാത്രമേ മൃതശരീരത്തില്‍ ഉണ്ടായിരുന്നുള്ളു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

spot_img

Related Articles

Latest news