കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

പൂനൂർ: ഉണ്ണിക്കുളം പഞ്ചായത്തിലെ കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കാന്തപുരം ആലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർഹാൻ (9) എളേറ്റിൽ കിഴക്കേപുല്ലടി മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.

ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകീട്ട് ഏഴുമണിയോടെ തിരച്ചിലിനിടക്കാണ് ഇല്ലത്തിനോട് ചേർന്ന കുളത്തിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

spot_img

Related Articles

Latest news