ഇനി ചരിത്രത്തിന്റെ ഭാഗം, ദുബായ് രാജ്യന്തര വിമാനത്താവളം അടച്ചുപൂട്ടുന്നു

ദുബായ്: പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ നിലവില്‍ പ്രവർത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നു.അതേസമയം ഈ തീരുമാനം നഗരത്തിന്റെ ഭാവിയെ കുറിച്ച്‌ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനർവിനിയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പ്രധാനമായി ചർച്ചയാകുന്നത്.

നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങള്‍, ജനസംഖ്യാ പ്രവണതകള്‍, ഗതാഗത മാതൃകകള്‍ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം വികസനത്തിനായി ഇവിടെ തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു

അറേബ്യൻ ട്രാവല്‍ മാർക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകളില്‍ ഡിഎക്സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രാധ്യാന്യം വ്യക്തമാക്കിയിരുന്നു. 29 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങള്‍ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

spot_img

Related Articles

Latest news