പ്ലസ് ടു ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 22ന്, പ്ലസ് വണ്‍ ഫലം ജൂണില്‍

തിരുവനന്തപുരം: പ്ലസ് ടു ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 22ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പ്രഖ്യാപിക്കും.

പ്ലസ് ടു രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 4,44,707 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മൂല്യനിര്‍ണയം ഇതിനോടകം പൂര്‍ത്തിയായി. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നുവരികയാണ്. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും പൂരോഗമിക്കുകയാണ്.4,13,581 വിദ്യാർത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഫലം ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

spot_img

Related Articles

Latest news