ദില്ലി: രാജ്യത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, കേരളം, ചത്തീസ്ഘട്ട്,പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ 17 ദിവസത്തിനു ശേഷം രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്ച്ച ഒന്നരലക്ഷമായി. രാജ്യത്തെ മൊത്തം ആക്ടീവ് കോവിഡ് കേസുകളില്‍ 74 ശതമാനവും കേരളം,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.10 കോടിയാണ്. ഇന്നലെ 4421 ആക്ടീവ് കോവിഡ് കേസുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3 ശതമാനം ഉയര്‍ച്ചയാണ് കോവിഡ് കേസുകളില്‍ കാണുന്നത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്, ഹോം സെക്രട്ടറി അജയ് ബാല,തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച്ച മാത്രം 5210 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി 6000 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 36.38 ശതമാമാനം കോവിഡ് കേസുകളും മുബൈ നഗരത്തില്‍ നിന്നുമാണ്. ഫെബ്രുവരി 8ന് ശേഷം മുംബൈയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ മതപരമായോ, രാഷ്ട്രീയമയോ ഉള്ള പൊതു കൂടിച്ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍ ജനങ്ങളുടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം അതിരുകടക്കുന്നതായി കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകര്‍ മുന്നറിയിപ്പ് നല്കി. ഇങ്ങനെ പോയാല്‍ കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയില്‍ നിന്നും കേരളിത്തില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്