വീണ്ടും തകര്‍ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍

കൂരിയാട് ഇന്നലെ റോഡ് തകർന്നതിന് പിന്നാലെ ഇന്ന് മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ സമീപവാസികള്‍ ആശങ്കയിലാണ്. മേഖലയില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം കൂരിയാട് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ഇന്ന് രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്. മേഖലയില്‍ കനത്ത മഴയാണ് ഇന്നലെ മുതല്‍. ദേശീയപാതയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ സര്‍വിസ് റോഡ് വഴിയായിരുന്നു വാഹനങ്ങള്‍ കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.

spot_img

Related Articles

Latest news