ബിരിയാണിയുടെ കൂടെ സാലഡ് കിട്ടിയില്ല; കൊല്ലത്തെ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്

കൊല്ലം: ബിരിയാണിക്ക് സാലഡ് നല്‍കാത്തതിന്റെ പേരില്‍ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിംഗ് തൊഴിലാളികള്‍ തമ്മിലുള്ള തർക്കാണ് കൂട്ടയടിയില്‍ കലാശിച്ചത്.കൊല്ലം തട്ടാമലയില്‍ തിങ്കളാഴ്ചയാണ് സംഭവം.

പിണയ്‌ക്കല്‍ രാജധാനി ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ സല്‍ക്കാരത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. ബിരിയണിക്കാപ്പം സാലഡ് ലഭിച്ചില്ലെന്ന പരാതി പലരും ഉന്നയിച്ചിരുന്നു. ഇത് പറഞ്ഞാണ് ഭക്ഷണം വിളമ്പിയവരും പാകം ചെയ്തവരും തമ്മില്‍ തർക്കം തുടങ്ങിയത്. ഇത് പിന്നീട് കൂട്ടത്തല്ലായി മാറുകയായിരുന്നു. പാത്രം കൊണ്ടുള്ള അടിയേറ്റ് നാല് പേരുടെ തലയ്‌ക്ക് പരിക്കേറ്റു. പിന്നീട് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇരുകൂട്ടരും ഇരവിപുരം പോലീസില്‍ പരാതി നല്‍കി.

spot_img

Related Articles

Latest news