മാസ് റിയാദിന് പുതിയ നേതൃത്വം: യതി മുഹമ്മദ് പ്രസിഡന്റ്

മാസ് റിയാദ് 2025 – 2027 ഭാരവാഹികളായി യതി മുഹമ്മദ് അലി (പ്രസിഡന്റ്) മുസ്തഫ നെല്ലിക്കാപറമ്പ് ( ജ:സെക്രട്ടറി) ഫൈസൽ എ.കെ (ട്രഷറർ) ഫൈസൽ കക്കാട് (ജീവകാരുണ്യം) എന്നിവർ

റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുലൈ ഇസ്ത്തിറാഹിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഉമ്മർ കെ.ടി, അഷ്റഫ് മേച്ചേരി, ഷാജു കെ.സി സുഹാസ് ചേപ്പാലി എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

സംഘടനയുടെ ‪‪2025-2027 വർഷത്തിലെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് യതി മുഹമ്മദ് അലി, ജ:സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ്, ട്രഷറർ ഫൈസൽ എ.കെ എന്നിവരെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു.

ഉമ്മർ കെ.ടി (രക്ഷാധികാരി) ഷാജു കെ.സി, അഷ്റഫ് മേച്ചേരി (ഉപദേശക സമിതി ) ജബ്ബാർ കെ.പി (വൈ: പ്രസിഡന്റ്) അഫീഫ് കക്കാട് (ജോ: സെക്രട്ടറി) അബ്ദുൽ സലാം പേക്കാടൻ (ജോ:ട്രഷറർ) കൂടാതെ വിവിധ കൺവീനർമാരായി ഫൈസൽ കക്കാട് (ജീവകാരുണ്യം ) സാദിഖ് സി.കെ (സാംസ്കാരികം ) യൂസഫ് പി.പി (പലിശരഹിതം) ഇസ്ഹാഖ് മാളിയേക്കൽ,(സ്പോർട്സ് ) മുഹമ്മദ് കൊല്ലളത്തിൽ (വരിസംഖ്യ കോർഡിനേറ്റർ) സത്താർ കാവിൽ (മീറ്റിംഗ് കോ-ഓഡിനേറ്റർ) ഷമിം എൻ.കെ, ഷമിൽ കക്കാട്,(ഐ.ടി വിംഗ്) സപ്പോർട്ടിംഗ് കൺവീനമാർ ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, അബ്ദുൽ നാസർ പുത്തൻ, കൂടതെ മുപ്പത്തിരണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.

തുടർന്ന് നടന്ന പ്രഥമ ഭാരവാഹി യോഗത്തിൽ ഭാവി പരിപാടികൾക്ക് തുടക്കം കുറിച്ചു. മാസ് റിയാദ് ഇരുപത്തിയഞ്ചാമത് വാർഷിക ആഘോഷം വിപുലമായി നടത്താനും, എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാനും തീരുമാനിച്ചു.

spot_img

Related Articles

Latest news