നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതില്‍ പ്രതികരിച്ച് 2021ല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ ഡിസിസി പ്രസിഡന്റും ആയിരുന്ന വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്.’അച്ഛാ നമ്മള് ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം’- എന്നാണ് ഫേസ്ബുക്കില്‍ വി വി പ്രകാശിന്റെ ചിത്രം പങ്കുവച്ച് നന്ദന കുറിച്ചത്.
നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ പി വി അൻവർ വിവി പ്രകാശിന്റെ വീട്ടിലെത്തിയാണ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.