ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് ശൃംഖല തകര്‍ത്ത് കൊച്ചി എന്‍സിബി

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് ശൃംഖലയെ കൊച്ചി എന്‍സിബി തകര്‍ത്തു. നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ ‘കെറ്റാമെലോണ്‍’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് ശൃംഖലയെയാണ് എന്‍സിബി തകര്‍ത്തത്.മുഖ്യ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ആണെന്നാണ് കൊച്ചി എന്‍സിബിയുടെ കണ്ടെത്തല്‍. നാല് മാസമായി നടത്തിവരുന്ന ‘മെലണ്‍’ എന്നുപേരിട്ട ദൗത്യത്തിലൂടെയാണ് ഡാര്‍ക്ക്നെറ്റ് ലഹരിമരുന്ന് ശൃംഖലയെ തകര്‍ത്തത്.

 

2023 മുതല്‍ ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ക്ക്നെറ്റ് ശൃംഖലയാണ് ‘കെറ്റാമെലോണ്‍’ എന്ന് എന്‍.സി.ബി വ്യക്തമാക്കി. മുഖ്യസൂത്രധാരന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഏകദേശം 35.12 ലക്ഷംരൂപ വിലവരുന്ന 1,127 എല്‍.എസ്.ഡി ബ്ലോട്ടുകള്‍, 131.66 ഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തു. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത്.

 

വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എല്‍.എസ്.ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തതെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്തദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഡാര്‍ക്ക്നെറ്റ് മാര്‍ക്കറ്റുകള്‍ ആക്സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ്, ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി എന്‍.സി.ബി അറിയിച്ചു.ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് ലഹരി വിതരണക്കാരനാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news