സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

 

റിയാദ്: ഹഫർ അൽ ബത്തിനിൽ അപകടത്തേ തുടർന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

ഹഫർ അൽ ബത്തീൻ സനയ്യയിൽ മുപ്പത് വർഷത്തോളമായി പഞ്ചർ വർക്ക്ഷോപ്പ് നടത്തി വരുകയായിരുന്ന തമിഴ് നാട് നാമക്കൽ സ്വദേശി സുന്ദരം രാമസ്വാമിയുടെ(59 വയസ്സ്)മൃതദേഹമാണ് നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.

ടാങ്കർ ലോറിയുടെ പഞ്ചർ ഒട്ടിക്കുന്നതിനിടയിൽ ജാക്കി തെന്നിമാറി വാഹനം ശരീരത്തിലേക്ക് കയറിയാണ് അപകടം സംഭവിച്ചത്.ഹോസ്പിറ്റലിൽ എത്തിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

രണ്ടാഴ്ച നീണ്ടുനിന്ന പോലീസ് അന്വേഷണത്തിനും ഫോറെൻസിക് പരിശോധനക്കും ശേഷം ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി.
സുഹൃത്തുക്കളായ ഗോപാൽ, ചെല്ലപ്പൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി ഇൻഡിഗോ വിമാനത്തിൽ ചെന്നൈ വിമാന താവളത്തിൽ എത്തിക്കുകയായിരുന്നു.

ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.
മാതാവ് :പപ്പായി രാമസ്വാമി ഭാര്യ :ഗോമതി സുന്ദരം, മക്കൾ :മാലതി, അരുൺകുമാർ എന്നിവരാണ്.

spot_img

Related Articles

Latest news