സീസണിലെ ഏറ്റവും വലിയ തിരക്ക്; അവധിക്കാലം എത്തിയതോടെ ദുബൈ വിമാനത്താവളത്തിൽ പ്രതിദിനം 2.65 ലക്ഷം യാത്രക്കാർ

 

ദുബൈ: അവധിക്കാലവും വേനൽച്ചൂടും കൂടിയായതോടെ ദുബൈ വിമാനത്താവളം ഒരുങ്ങുന്നത് സീസണിലെ ഏറ്റവും വലിയ തിരക്കിന്. പ്രതിദിനം 2.65 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികളെല്ലാം അവധിക്കായി നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ്.

നാട്ടിൽ നല്ല മഴക്കാലം. ദുബൈയിൽ വേനലിന്‍റെ ഏറ്റവുമുയർന്ന ചൂടുള്ള സീസൺ. ദുബൈയെ കളർഫുള്ളാക്കുന്ന ഇവന്റുകൾക്കും വലിയ പരിപാടികൾക്കും എല്ലാം താൽക്കാലിക ബ്രേക്. സ്കൂളുകളും അടച്ചു. എന്നാൽപ്പിന്നെ നാട്ടിൽപ്പോവുക തന്നെയാണ് നല്ലതെന്നാണ് പ്രവാസികള്‍ ചിന്തിക്കുന്നത്. ദുബൈ വിമാനത്താവളത്തിൽ ഇനിയുള്ള രണ്ടാഴ്ച വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിനങ്ങളായിരിക്കും. 2.65 ലക്ഷം യാത്രക്കാരാണ് പ്രതിദിനം വിമാനത്താവളം വഴി കടന്നുപോവുക. രണ്ടാഴ്ച്ചക്കുള്ളിൽ 34 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു.

ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ് മാത്രം കണക്കാക്കുന്നത് 30,000 പ്രതിദിന യാത്രക്കാർ ദുബൈയിൽ നിന്ന് വിവിധ നാടുകളിലേക്ക് പറക്കുമെന്നാണ്. മാത്രവുമല്ല. ഇറാൻ – ഇസ്രയേൽ സംഘർഷത്തിന് ശേഷം മുടങ്ങിയ മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികളുടെ സർവ്വീസും പുനരാരംഭിച്ചു. തിരക്ക്ക ണക്കിലെടുത്ത്, കുടുംബമായി യാത്ര ചെയ്യുന്നവർ പരമാവധി സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കണമെനന് ദുബൈ എയർപോർട്ട് അറിയിച്ചു. തിരക്കുണ്ടാകുമെന്ന് പേടിച്ച് 3 മണിക്കൂർ മുൻപേ വന്ന് കാത്തിരിക്കണമെന്നുമില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

spot_img

Related Articles

Latest news