കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി ദുബായില്‍ നിര്യാതനായി

 

ദുബൈ: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.വേക്ക് മെഷിൻ ആൻഡ് ടൂള്‍സ് ജീവനക്കാരനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കറാമെയിലെ താമസസ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിംഗില്‍ കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. നടപടികള്‍ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മാതാവ്: ബീവി. ഭാര്യ നൗഫിയ. നാല് മക്കളുണ്ട്.

spot_img

Related Articles

Latest news