കോന്നി: കോന്നി പാറമട അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. അപകടം നടന്ന സ്ഥലത്ത് വീണ്ടും പാറ ഇടിഞ്ഞു വീണതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കണ്ടാണ് നിര്‍ത്തിവെച്ചത്.
അപകടത്തിന് ശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മൂന്ന് തവണ പാറമടയിടിഞ്ഞിരുന്നു. ഇതോടെയാണ് ദൗത്യം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചതിന് ശേഷം ദൗത്യം പുനഃരാരംഭിക്കുമെന്നാണ് വിവരം.
രണ്ടിടങ്ങളില്‍ നിന്നാണ് യന്ത്രസാമഗ്രികള്‍ എത്തിക്കേണ്ടത്. ആലപ്പുഴയില്‍ നിന്ന് ഹിറ്റാച്ചിയും എത്തിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷമെ ഇനി ദൗത്യം ആരംഭിക്കാന്‍ സാധിക്കു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.