റിയാദ്:പാലക്കാട് ടൗൺ പ്രവാസി കൂട്ടായ്മ ആശ്രീതർക്ക് ഒരു കൈത്താങ്ങ് എന്ന പുതിയ പദ്ധതിയുടെ ഉൽഘാടനം ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട വി.എസ് ബഷീർ സാഹിബ് ഉൽഘാടനം ചെയ്തു.പദ്ധതി കൺവീനർ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ അനാഥരും നിരാലംബരുമായ കുട്ടികളുടെ സ്കൂൾ, കോളേജ് വിദ്യാഭ്യാസത്തിനാവശ്യമായ ഒരു നിശ്ചിത തുക എല്ലാ മാസവും അവർക്ക് എത്തിച്ചു നൽകുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അർഹരായ വിദ്യാർത്ഥികളെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ കമ്മിറ്റി തെരഞ്ഞെടുക്കുന്നതാണ്.
നിയാസ് കല്ലിങ്ങൽ, ഫൈസൽ മൂസ, സലീം ,പി. യു അലി, ഷമീർ, യൂസഫ് രണ്ടാം മൈൽ, സലാം, അഹ്നഫ്, മുഹമ്മദ് ഗനി, ഖലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷംസീർ കൊടുന്തിരപ്പുള്ളി സ്വാഗതവും നവാസ് മേപ്പറമ്പ് നന്ദിയും പറഞ്ഞു.