കേന്ദ്രസർക്കാരിൻ്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ശക്തം. ഇന്നലെ അർദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും.കെഎസ്‌ആർടിസി ബസ്സുകള്‍ സർവീസ് നടത്തുമെന്ന് ഗതാഗതകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പലയിടത്തും കെഎസ്‌ആർടിസി ബസുകളെ പണിമുടക്ക് അനുകൂലുകള്‍ തടഞ്ഞു. അത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഇന്ത്യയിലെ മറ്റ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും സമരം വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും പശ്ചിമ ബംഗാളില്‍ പണിമുടക്ക് ശക്തമാണ്. ബിഹാറില്‍ ആർജെഡി പ്രവർത്തകർ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു.
ദേശീയ പണിമുടക്കിന് വിജയിപ്പിക്കാനായി പരിശ്രമിക്കുന്ന പാർട്ടിയാണ് ഭരണത്തിലുള്ളതെങ്കിലും സംസ്ഥാന സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.