മുക്കം: കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥിന്റെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയത്. പോലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവർത്തിച്ച മുക്കം മാളും, ബാങ്കുകളും സമരാനുകൂലികള്‍ അടപ്പിച്ചു.