കോഴിക്കോട്: ഫറൂക്ക് ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ 24 ന്യൂസ് റിപ്പോർട്ടറും IRMU ഫറൂക്ക് റിപ്പോർട്ടറുമായ മുസബിൽ എന്ന റിപ്പോർട്ടർക്ക് നേരെ മുപ്പതോളം വരുന്ന സമരാനുകൂലികൾ ആക്രമണം നടത്തുകയായിരുന്നു.
തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിച്ചു കൊണ്ട് സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മുസബിലിൻ്റെ ഐഡി കാർഡ് വലിച്ചു കീറി കഴുത്തിന് പുറത്തും മറ്റുമായി ഇടിക്കുകയും, മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും, ചെയ്തു എന്ന് മുസബീൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്രമകാരികളിൽ നിന്നും അവിടെ എത്തിയ നല്ലളം സി.ഐ മാധ്യമ പ്രവർത്തകനെ രക്ഷപ്പെടുത്തുകയായിരുന്നു.ഇപ്പോൾ മുസബിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.