*തിരുവനന്തപുരം* : സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ സമർപ്പണം ബുധനാഴ്ച അവസാനിക്കും. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിങ് കോളജുകളിലേക്കാണ് ഓപ്ഷനുകൾ നൽകേണ്ടത്.
പ്രവേശന യോഗ്യത നേടിയ വിദ്യാർഥികൾക്ക് ബുധനാഴ്ച രാവിലെ 11വരെ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാം. ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വെബ്സൈറ്റ്: www.cee.kerala.gov.in.