കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ കെ രാജാറാം നിർദ്ദേശിച്ചു.
ആശുപത്രിയിലെ രോഗിക്കൊപ്പം സഹായിയായി ഒരാൾ മാത്രം നിന്നാൽ മതിയെന്നും ഡിഎംഒ അറിയിച്ചു.ആരോഗ്യ പ്രവർത്തകരും കൂട്ടിയിരുപ്പുകാരും രോഗിയും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആശുപത്രി സന്ദർശനത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ അറിയിച്ചു